കാപ്പ നിയമം ലംഘിച്ച് തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശി മുണ്ടാറയിൽ വീട്ടിൽ ഷിഫാനാണ് അറസ്റ്റിലായത്. വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ലംഘനം നിലനിൽക്കവെയാണ് പ്രതി ഉത്തരവ് ലംഘിച്ചത്. തൃശൂർ ജില്ലയിലെ മാവിൻ ചുവട് എന്ന സ്ഥലത്തുള്ളതായി വിവരം കിട്ടിയതനുസരിച്ച് വടക്കേക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അംഗിത്ത് അശോക്, ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസവും വധശ്രമം കഞ്ചാവ് കച്ചവടം തുടങ്ങി പതിനഞ്ചോളം കേസുകളിൽ ഫ്രതിയായി ഒളിവിൽ കഴിഞ്ഞ ശിഹാബുദ്ദീനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്ഐ മാരായ കെപി ആനന്ദ്,കെഎം തോമസ്,എഎസ്ഐ പിഎ സുധീർ, സിപിഓ മാരായ ജീൻദാസ്,രതീഷ്,രാഗേഷ്, കെസി ബിനീഷ്,സതീഷ് ചന്ദ്രൻ, വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.