Share this Article
Union Budget
കുന്നംകുളം പെങ്ങാമുക്കില്‍ വീട്ടില്‍ അഗ്‌നിബാധ

House fire in Pengamuk, Kunnamkulam

തൃശൂർ കുന്നംകുളം  പെങ്ങാമുക്കിൽ വീട്ടിൽ അഗ്നിബാധ. പെങ്ങാമുക്ക് അയ്യർ റോഡ് സ്വദേശി   കുട്ടിമോന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. വീടിനു മുകളിലത്തെ നിലയിൽ കൂട്ടിയിരുന്ന വൈക്കോലിന്  തീപിടിക്കുകയായിരുന്നു..

ഇന്നലെ  രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം..തീ ആളിപ്പടരുന്നത് കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെത്തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 

കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ആഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ അണച്ചു.  അഗ്നിരക്ഷാസേനയുടെ വലിയ വാഹനം സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

വീടിനുമുകളിൽ സൂക്ഷിച്ച വൈക്കോൽ കെട്ടുകൾ ഏറെനേരം പണിപ്പെട്ട്  പൂർണ്ണമായും നീക്കം ചെയ്താണ്  തീ നിയന്ത്രണവിധേയമാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രവീന്ദ്രൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുരേഷ്, ശ്യാം, ഇബ്രാഹിം, വിഷ്ണുദാസ്,നവാസ് ബാബു, ലിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories