ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയില്‍ കളരിപ്ലാക്കില്‍ വീട്ടില്‍ ജോയ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയില്‍ വീഴുകയായിരുന്നു. പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് അപകടത്തിന് കാരണമായത് എന്നാണ് നിഗമനം. അപകടം നടന്നയുടനെ അധികൃതര്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.