കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മിയിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. .വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന ആക്രി സാധനങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചത്.
ഒരാഴ്ചയായി വീട്ടില്‍ ആള്‍താമസം ഇല്ലായിരുന്നു. വീട് നോക്കുന്ന ബന്ധു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
നേരത്തെയും ഇത്തരത്തില്‍ മോഷണം നടന്നതിനാല്‍ ഇരവിപുരം പോലീസില്‍ ബന്ധു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.