Share this Article
പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും
വെബ് ടീം
posted on 01-07-2024
1 min read
young-woman-who-jumped-from-the-bridge-to-pampa-river-was-not-found

മാന്നാർ പന്നായി പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയ യുവതിക്കായി  തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്ന് രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.  നാട്ടുകാരും, പുളിക്കീഴ് പൊലീസും  പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും  ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഇന്നും തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. രഞ്ജിത്താണ് ഭർത്താവ്. ആറു വയസുകാരി റദിക ഏക മകളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories