എറണാകുളം പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് കാവുംപുറം സ്വദേശി സുബ്രഹ്‌മണ്യന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കോട്ടുങ്കല്‍ റോഡില്‍ വെച്ചായിരുന്നു അപകടം.
വണ്‍വേ തെറ്റിച്ചു വന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ച സുബ്രഹ്‌മണ്യനെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. സുബ്രഹ്‌മണ്യന്റെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു.