Share this Article
പുതുതലമുറയ്ക്ക് ഒരു മികച്ച പാഠമാണ് ഗോകുലം ഗോപാലനെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
sukruthapatham programme

പുതുതലമുറയ്ക്ക് ഒരു മികച്ച പാഠമാണ് വ്യവസായ പ്രമുഖനും കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഗോകുലം ഗോപാലനെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സമസ്ത മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ഗോവ ഗവർണർ പറഞ്ഞു.

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ ഗോകുലം ഗോപാലന് മലബാറിന്റെ പൗരാവലി ഒരുക്കുന്ന ആദരവിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുപാട് ഉയർച്ചകളിൽ നിൽക്കുമ്പോഴും എളിമ കൈവിടാത്ത വ്യക്തിത്വമാണ് ഗോകുലം ഗോപാലൻ എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

എൺപതിന്റെ നിറവിലെത്തിയ ഗോകുലം ഗോപാലന് കോഴിക്കോട് നൽകുന്ന ആദരവിന്റെ ഭാഗമായാണ്  സ്നേഹ സന്ധ്യ ഒരുക്കിയത്.  കെ.കെ.രമ എം.എൽ.എ, എം.ടി.രമേശ്, പി വി ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.  സുകൃതപഥം എന്ന പേരിൽ    ആദരസന്ധ്യ ഇന്ന് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും.  വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, നടൻ മമ്മൂട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രാഷ്ട്രീയ- ചലച്ചിത്ര -സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആദരസന്ധ്യയിൽ പങ്കെടുക്കാനത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories