ചേലക്കര: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്ന് യു.ആര്‍ പ്രദീപ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായെന്നും പ്രദീപ് പ്രതികരിച്ചു.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രദീപ് ഒരുഘട്ടത്തിലും പിന്നിലായില്ല.
അതേ സമയം ചെങ്കോട്ടയാണ് ഈ ചേലക്കര എന്നും കെ.രാധാകൃഷ്ണനും പ്രതികരിച്ചു.