തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്നത്ത് ക്രിസ്തുമസ് കരോള്‍നിടെ സംഘര്‍ഷം. സ്ത്രീയും പെണ്‍കുട്ടിയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു..ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്.
കല്ലഴിക്കുന്ന് സ്വദേശിനി 49 വയസ്സുള്ള സുനിത മകൻ 22 വയസ്സുള്ള ജിതിൻ എന്നിവർക്കും 42 വയസ്സുള്ള വിജീഷ് മക്കളായ 17 വയസ്സുള്ള ആദിത്യൻ 14 വയസ്സുള്ള അർച്ചന എന്നിവർക്കുണ് പരിക്കേറ്റത്. ക്രിസ്തുമസ് കരോളുമായെത്തിയ എട്ടോളം വരുന്ന സംഘം വിജേഷിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചുവെന്ന് പരിക്കേറ്റ വിജീഷ് പറഞ്ഞു.
എന്നാൽ കരോളുമായി പോവുകയായിരുന്ന ജിതിനെയും ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മാതാവിനെയും വിജീഷും മക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു വെന്ന് ജിതിനും പറയുന്നു. സംഭവത്തിൽ പരിക്കേറ്റ 5 പേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ ഫക്രുദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.