ഇടുക്കി മൂന്നാർ ആറോ ജംഗ്ഷനിലെ വഴിയോരക്കടകൾ മണ്ണിടിച്ചിലിൽ ഭീഷണിയെ തുടർന്ന് തുറക്കാൻ പാടില്ലെന്ന് കർശന നിർദേശം നൽകി തദ്ദേശ ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാലോളം കടകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു.
മൂന്നാർ ടൗണിലെ ആർ ഓ ജംഗ്ഷന് സമീപത്ത് നിരവധി വഴിയോര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. രണ്ട് കടകൾ പൂർണമായും രണ്ടു കടകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിലിൽ പാറക്കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചിട്ടുണ്ട്.
മേഖലയിൽ വീണ്ടും മണ്ണിടിച്ചൽ സാധ്യതയുള്ളതിനാൽ വഴിയോരസ്ഥാപനങ്ങൾ തുറക്കരുതെന്ന് കർശന നിർദേശം കഴിഞ്ഞദിവസം പഞ്ചായത്ത് അധികാരികൾ നൽകി.അപകടമേഖലയിലെ കടകൾ മാറ്റാനുള്ള നടപടി സ്വകരിക്കുമെന്നും പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി.
വഴിയോര സ്ഥാപനങ്ങൾക്ക് മുകളിൽ മണ്ണിടിച്ചിലും മേഖലയിലെ അപകട സാധ്യതയും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി.