Share this Article
ബാഗ് തുറന്നപ്പോൾ മിഠായി കവറുകളുടെ ഉള്ളിലായി കഞ്ചാവ്; ബാങ്കോക്കില്‍ നിന്നെത്തിച്ച മൂന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
വെബ് ടീം
posted on 09-12-2024
1 min read
hybrid kanjav

കൊച്ചി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവുവേട്ട. ബാങ്കോക്കില്‍ നിന്നെത്തിച്ച മൂന്നരക്കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ് എയ‍ർവേസ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നും കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ ഉസ്‌മാനാണ് പിടിയിലായത്

വിവിധ ഭക്ഷണ പൊതികൾ സൂക്ഷിച്ചിരുന്ന ബാഗിൽ ഏറ്റവും അടിയിലായാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെട്ട പൊതികൾ സൂക്ഷിച്ചിരുന്നത്. 13 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് രണ്ട് പൊതികളിലായാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇതിന് മുകളിലായി വേറെ ഭക്ഷണ സാധനങ്ങളുടെ പൊതികളും ഉണ്ടായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിൻ്റെ പരിശോധന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories