പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി സഞ്ചരിച്ച ആമ്പുലൻസ് KSRTC ബസിലേക്ക് ഇടിച്ചു കയറി 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്തനാപുരത്തേക്ക് രോഗിയുമായി പോയ സേവാഭാരതിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മഴ മൂലം റോഡിലെ വളവിൽ തെന്നി മാറിയതാണ് അപകടകാരണം.