Share this Article
പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; സ്ഥിരപരിഹാരം വേണം;അപകടമേഖല സന്ദര്‍ശിച്ച് ഗതാഗതമന്ത്രി
വെബ് ടീം
posted on 14-12-2024
1 min read
minister kb ganeshkumar

പാലക്കാട്: സിമന്റ് ലോറിക്കടിയില്‍പ്പെട്ട് നാലുവിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്തെ അപകടമേഖല മന്ത്രി കെ ബി ഗണേഷ്കുമാര്‍ സന്ദർശിച്ചു.  അപകടമുണ്ടായ സ്ഥലത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.  ഇവിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്ഥിരപരിഹാരം വേണം. ഇതിനായി ദേശീയ പാത അതോറിറ്റി പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കും. ഇവിടുത്തെ ഓട്ടോ സ്റ്റാന്‍ഡും  പാര്‍ക്കിങ്ങും മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories