Share this Article
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി
The youth was killed by hitting his head with a hockey stick

തൃശ്ശൂർ  കോടന്നൂരിൽ യുവാവിനെ ഹോക്കിസ്റ്റിക്ക് കൊണ്ട്  തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം കോളനി സ്വദേശി  27 വയസ്സുള്ള  മനു  ആണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കോടന്നൂർ പെട്രോൾ പമ്പിന് സമീപം റോഡിൽ വെച്ചാണ് സംഭവം. ചേർപ്പ് പോലീസ് സ്റ്റേഷൻ റൗഡി ഉൾപ്പെടെ  മൂന്നുപേർ ചേർന്ന്   മനുവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മനുവും പ്രതികളും തമ്മിൽ ഇന്നലെ രാത്രിയിൽ വെങ്ങിണിശ്ശേരിയിൽ വച്ച് തർക്കം ഉണ്ടായിരുന്നു.. ഇതേ  തുടർന്ന് ചേർപ്പ് പോലീസ് എത്തി നടപടികൾ സ്വീകരിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ്  തർക്കത്തിന് കാരണമായി പറയുന്നത്. തുടർന്ന് രാത്രി വൈകി ഇവർ തമ്മിൽ കോടന്നൂരിലുള്ള ബാറിൽ വെച്ചും  തർക്കം ഉണ്ടായതായി പറയുന്നു.

ഇതിനുശേഷമാണ് കോടന്നൂർ പെട്രോൾ പമ്പിന് സമീപത്തുവച്ച് വീണ്ടും സംഘർഷം ഉണ്ടായത്. ഇതിനിടയാണ്  മൂന്നുപേർ ചേർന്ന് മനുവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം റോഡരികിൽ കിടക്കുന്ന നിലയിലായിരുന്നു.

നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ചേർപ്പ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories