Share this Article
Union Budget
പന്തീരാങ്കാവ് ഗാര്‍ഹികപീഡനം;സിവില്‍ പൊലീസ് ഓഫിസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച്ച വിധി
pantheerankavu Domestic Violence: Verdict on Civil Police Officer's Anticipatory Bail Petition on Wednesday

കോഴിക്കോട് പന്ദീരാങ്കാവ് നവവധു വധശ്രമ കേസിൽ അഞ്ചാം പ്രതിയായ സിവിൽ പോലീസ് ഓഫിസറുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ കോടതി ബുധനാഴ്ച്ച വിധി പറയും.പോലീസ് റിപ്പോർട്ടിന്മേലുള്ള വാദം കേൾക്കൽ പൂർത്തിയായി.

കേസിൽ പ്രതി ചേർത്തതോടെ സീനിയർ സിവിൽ പോലീസ് ഓഫിസറായ കെ ടി ശരത് ലാൽ ഒളിവിലാണ്.ഒന്നാം പ്രതി രാഹുൽ പി ഗോപലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചു എന്ന കേസിൽ ശരത് ലാലിനെ മുന്നേ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.അതേസമയം രാഹുലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ് .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories