Share this Article
ഉടുമ്പഞ്ചോലയില്‍ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചു
A three-member gang thrashed the hotel owner after asking for a room in Udumbanchola

ഇടുക്കി ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ മൂനംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ധിച്ചു .പരുക്കേറ്റ ചെമ്മണ്ണാർ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആറു മാസങ്ങൾക് മുമ്പ് ഇതേ സംഘം ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ എത്തിയപ്പോൾ ഇറച്ചികറിയിൽ കഷ്ണം കുറഞ്ഞെന്ന് ആരോപിച്ച് ബഹളം സൃഷ്ടിച്ചിരുന്നു .

 ഞായറാഴ്ച രാവിലെയാണ് ഉടുമ്പഞ്ചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ ഉടമയെ മർദ്ധിയ്ക്കുകയായിരുന്നു. ഇവർ വാഹനത്തിൽ മാരക ആയുധങ്ങളുമായാണ് വന്നത്.

ആക്രമണത്തിൽ തലയ്കും ചെവിയ്ക്കും പരുക്കേറ്റ ഹോട്ടൽ ഉടമ വാവച്ചനെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമീക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേയ്ക് മാറ്റി. ഇയാളുടെ മൂക്കിന് സാരമായി പരുക്ക് ഏറ്റിട്ടുണ്ട് 

ആറു മാസങ്ങൾക് മുൻപ് ഇതേ സംഘം ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. അന്ന് മുറിയെടുത്ത ഇവർ ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് ചിലരുമായി തർക്കത്തിൽ ഏർപ്പെടുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തതോടെ അന്ന് ഇവരെ ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടിരുന്നു.

ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയിൽ ഹോട്ടലിൽ എത്തി മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉടുമ്പഞ്ചോല പോലിസ് കേസെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories