Share this Article
image
കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 22 സ്ഥാപനത്തില്‍ ക്രമക്കേട്
Inspection of business establishments

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇടുക്കി കട്ടപ്പനയിലേ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. 85 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 22 എണ്ണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

സിവിൽ സപ്ലെ സ്, ലീഗൽ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി, എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് കട്ടപ്പനയിലേ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 85 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 22 എണ്ണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

വില വിവര പ്രദർശിപ്പിക്കാത്തതും,ത്രാസ് പതിപ്പിക്കാതിരിക്കുകയും, ഭഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങളിൽ നിന്നും 22000 രൂപയാണ് സ്പോട്ട് ഫൈൻ ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജില്ലാ കളക്ടറുടെ സംയുക്ത ഓണക്കാല പൊതു വിപണി പരിശോധനാ സ്ക്വാഡിലുൾപ്പെട്ട ജില്ലാ സപ്ലേ ഓഫീസർ ബൈജു കെ.ബാലൻ, ഫുഡ് സേഫ്റ്റി ഇടുക്കി ജില്ല ഓഫീസർ സ്നേഹ വിജയൻ, പീരുമേട് താലൂക്ക് സപ്ലേ ആഫീസർ മോഹനൻ എ., ഇടുക്കി താലൂക്ക് സപ്ലേ ഓഫീസർ ജലീസ് എം., റേഷനിംഗ് ഇൻസ്പെകടർമാരായ റജി, ഷിനു മോൻ,, മനോജ്, പ്രശാന്ത്, ജോസഫ്, മറ്റ് ഉദ്യോഗസ്ഥരായ എ.ആർ. ഷാജി, റ്റി. ഹരീഷ്, ശ്രീജിത്ത്, സനൽകുമാർ സി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനനടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories