Share this Article
കുന്നംകുളം ചെമ്മണ്ണൂരില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു
A CPM worker was injured in a dispute between youths in Chemmannur, Kunnamkulam

കുന്നംകുളം ചെമ്മണ്ണൂരിൽ  യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സിപിഎം പ്രവർത്തകന് പരിക്കേറ്റു. ചെമ്മണ്ണൂർ സ്വദേശി   20 വയസ്സുള്ള പ്രസിലിനാണ് പരിക്കേറ്റത്. ഇന്നലെ  വൈകീട്ട് ആയിരുന്നു  സംഘർഷം . ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന പ്രസീലിനെ ചെമ്മണ്ണൂർ സ്വദേശിയായ യുവാവ്  ആക്രമിക്കുകയായിരുന്നു.

മുഖത്തുൾപ്പെടെ പരിക്കേറ്റ പ്രസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി. പ്രദേശത്തെ  പൂരവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ്  ആക്രമണമെന്നാണ് സൂചന.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories