Share this Article
പ്ലസ് വൺ വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 11-07-2024
1 min read
PLUS ONE STUDENT COLLAPSED AT BUS STOP AND DIES

കൊച്ചിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി(16) ആണ് മരിച്ചത്. രാവിലെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പനങ്ങാട് സ്വദേശി ജയകുമാറിന്റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി.

രാവിലെ ബസിൽ സ്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories