Share this Article
ആലപ്പുഴ ആലായില്‍ കാട്ടുപ്പന്നികള്‍ വിളകള്‍ നശിപ്പിച്ചു
Wild Pigs

ആലപ്പുഴ ആലായില്‍ കാട്ടുപ്പന്നികള്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചു. ആറോളം കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. ആല മുഞ്ഞാട്ടുമലയില്‍ കെ.വി ചെറിയാന്റെ അരയേക്കറോളം സ്ഥലത്തെ മരച്ചീനികളും ചേമ്പ്, കാച്ചില്‍ എന്നിവയും കാട്ടുപ്പന്നികള്‍ നശിപ്പിച്ചു.

പാകമായിവന്ന 85 മൂട് മരച്ചീനികളാണ് പതിനഞ്ചിലധികം വരുന്ന വലുതും ചെറുതുമായ കാട്ടുപ്പന്നിക്കൂട്ടം നശിപ്പിച്ചത്. വെള്ളിയും ശനിയും ദിവസങ്ങളില്‍ പാതിരാത്രി കഴിഞ്ഞാണ് കാട്ടുപന്നികള്‍ എത്തിയത്. പന്നിക്കൂട്ടത്തെ കര്‍ഷകര്‍ പടക്കമെറിഞ്ഞ് ഓടിക്കുകയായിരുന്നു.

കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.കാട്ടുപന്നികളുടെ അതിക്രമം തടയാന്‍ പഞ്ചായത്ത് വേണ്ടത് ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories