കാസർഗോഡ് ഇരിയണ്ണിയില്‍ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞദിവസം പുലിയുടെ ആക്രമണത്തില്‍ നിന്നും അതി സാഹസികമായാണ് യുവതി രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കടെ നിരവധി തവണയാണ് പ്രദേശവാസികൾ പുലിയെ കണ്ടത്.
ബേപ്പിലെ കനകയയെയാണ് പുലി ആക്രമിക്കുവാന്‍ ശ്രമിച്ചത്. ഇരിയണ്ണി ടൗണിന് സമീപത്തെ ആയുര്‍വേദ ആശുപത്രി, എല്‍പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്കടുത്താണ് കനക പുലിയെ കണ്ടത്. ഒച്ചവെച്ചതോടെ പുലി മറ്റൊരു ഭാഗത്തേക്ക് ഓടി മറയുകയും ചെയ്യ്തു.സാഹസികമായി പുലിയുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ട കനകക്ക് ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
പുലിഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.ആന ശല്യത്തിന് പുറമെ പുലി കൂടിയിറങ്ങിയത് വലിയ ഭീഷണിയായുര്‍ത്തുന്നതെന്നും, വിഷയത്തില്‍ അടിയന്തിര പരിഹാരമുണ്ടായില്‍ ജനകീയ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ 120 ഓളം കുട്ടികള്‍ പഠിക്കുന്ന ഇരിയണ്ണി എല്‍പി സ്‌കൂളിലെ രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിനം പ്രതി വളര്‍ത്തുമൃഗങ്ങളെയടക്കം പുലി ആക്രമിക്കുന്ന സ്ഥിതിയുണ്ടെന്നും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, വനം വകുപ്പ് അധികൃകര്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തിന് സമീപം കൂടും ക്യാമറകളുകളും സഥാപിക്കുവാനാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.