കാസർഗോഡ് ഗവൺമെൻ്റ് കോളേജ് മുൻ പ്രിൻസിപ്പൾ എം. രമയുടെ പെൻഷൻ തടഞ്ഞുവെക്കുന്നതായി പരാതി. എസ്.എഫ്.ക്കെതിരെ വിമർശനം ഉന്നയിച്ചതുകൊണ്ടാണ് അധ്യാപികയ്ക്ക് പെൻഷൻ നിഷേധിക്കുന്നതെന്നാണ് ആരോപണം. ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്ടീയ ഇടപെടൽ കൊണ്ടാണിത്. കോളേജിൽ ഇപ്പോഴും നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു.
കാസർഗോഡ് ഗവൺമെൻ്റ് കോളേജിൽ എസ്.എഫ്.ഐ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിൻ്റെ പേരിൽ പകപോക്കൽ നടപടിയും അതിക്രമവും നേരിട്ട മുൻ പ്രിൻസിപ്പൽ എം.രമയാണ് പെൻഷൻ നിഷേധിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. മാർച്ചിൽ റിട്ടയർ ചെയ്ത രമയ്ക്ക് ഇതുവരെ പെൻഷൻ അനുവധിച്ചിട്ടില്ല. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും പെൻഷൻ നിഷേധിക്കുകയാണ്.
ഇപ്പോഴും പലതരത്തിലുള്ള തട്ടിപ്പുകൾ കാസർഗോഡ് കോളേജുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും അധ്യാപകർക്ക് പകരം റിസർച്ച് സ്കോളേഴ്സാണ് ക്ലാസെടുക്കുന്നതെന്നും അരോപിച്ച മുൻ പ്രിൻസിപ്പൾ നീതി നിഷേധത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.