പരമ്പരാഗത തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം നല്‍കിയിരുന്ന ബാംബൂ കോര്‍പ്പറേഷന്റെ ഈറ്റ-പനമ്പ് ഡിപ്പോകളും യന്ത്രവത്കൃത നെയ്ത്തുകേന്ദ്രങ്ങളും പൂട്ടി. ഡിപ്പോകള്‍ തുറക്കാതെയും ഈറ്റ ലഭ്യമാക്കാതെയും ആയിരക്കണക്കിനു തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോര്‍പ്പറേഷനെന്നാണ് ആക്ഷേപം.