Share this Article
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 14-10-2024
1 min read
BUS COLLISION

കോഴിക്കോട് :  സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.അത്തോളി കോളിയോട് താഴത്ത് ആണ് അപകടം. നിരവധി പേർക്ക് പരിക്കുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories