Share this Article
തണ്ണീര്‍മുക്കം ബണ്ടിന്റെ 10 ഷട്ടറുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം; തോമസ് കെ തോമസ്
Tanneermukkam Bund

ആലപ്പുഴ കുട്ടനാട്ടിലെ തണ്ണീര്‍മുക്കം ബണ്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് കെ തോമസ് എം.എല്‍.എ പറഞ്ഞു. വേലിയേറ്റത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജല നിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 8 ഷട്ടറുകളായിരുന്നു വേലിയേറ്റ സമയങ്ങില്‍ അടക്കുകയും ഇറക്ക സമയങ്ങളില്‍ തുറക്കുകയും ചെയ്തു വന്നിരുന്നത്. 10 ഷട്ടറുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories