Share this Article
മുന്നോട്ട് നീങ്ങിയ ബസിൽ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം
വെബ് ടീം
posted on 04-05-2024
1 min read
man-dies-after-bus-ran-over-pala-kottayam

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയില്‍ പെട്ടാണ് അപകടം ഉണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ബസില്‍ നിന്ന് പിടിവിട്ട് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പാലാ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories