Share this Article
പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയിൽ; എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയം കൊണ്ട് ജീവനൊടുക്കിയെന്ന് പൊലീസ്
വെബ് ടീം
posted on 04-05-2024
1 min read
15-year-old-girl-committed-suicide-due-to-the-fear-of-failing-the-sslc-exam

മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി.എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. 

പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories