Share this Article
അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ചു
A nine-year-old girl died after food got stuck in her throat in Adimali

ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി സോജന്‍ ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്.

ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം.ഉടന്‍ കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഛര്‍ദ്ദിലിനിടയില്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുരുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മരണകാരണത്തില്‍ വ്യക്തത ലഭിക്കു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ജോയന്ന.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories