പരിമിതികളെ കരുത്താക്കിയ അതിജീവനത്തിന്റെ ചടുലതാളമാണ് ആദികേശിന്റെ ജീവിതത്തിനുള്ളത്. സംഗീത പഠനത്തിന്റെ പിന്‍ബലമില്ലാതെ ഭിന്നശേഷിയുടെ വെല്ലുവിളിയെ അതിജയിച്ച് ഡ്രംസില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ മൂന്നാം ക്ലാസുകാരന്‍. കോഴിക്കോട് ചുങ്കം നാക്കുന്നുപാടത്തെ ഒമ്പത് വയസ്സുകാരന്‍ ആദികേശിന്റെ സംഗീത സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ സിനിമാതാരങ്ങളായ ദേവരാജന്റെയും നിര്‍മ്മല്‍ പാലാഴിയുടെയും വലിയ പ്രോത്സാഹനവും ഒപ്പമുണ്ട്.