Share this Article
Union Budget
സൈക്കിൾ വട്ടം വച്ചുവെന്ന് ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂട്ടർ യാത്രക്കാരന്റെ മർദ്ദനം
scootter accident

തൃശൂർ മാളയിൽ  സൈക്കിൾ വട്ടം വച്ചുവെന്ന് ആരോപിച്ച്  സ്കൂൾ വിദ്യാർത്ഥിക്ക്  സ്കൂട്ടർ യാത്രക്കാരന്റെ  മർദ്ദനം.ശനിയാഴ്ച വൈകിട്ട് 5 മുക്കാലോടെ മാള പള്ളിക്ക് സമീപത്ത് വച്ചായിരുന്നു മർദ്ദനം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞതിനുശേഷം  പള്ളിയിൽ പോയി വെള്ളം കുടിച്ച്  മടങ്ങുകയായിരുന്നു വിദ്യാർത്ഥി.  ഇതിനിടയാണ് ദിശ തെറ്റി വന്ന സ്കൂട്ടർ യാത്രക്കാരൻ പെട്ടെന്ന് ബ്രേക്ക് പിടിച്ച് വീണത്. സ്കൂട്ടറിൽ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. വീണതിൽ പെട്ടെന്ന് പ്രകോപിതനായ യാത്രക്കാരൻ സ്കൂൾ വിദ്യാർത്ഥിയെ മർദിക്കുകയും ചെയ്തു. സംഭവം കണ്ട് ഓടിക്കൂടിയ  നാട്ടുകാർ വിദ്യാർത്ഥിക്ക് കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു.

നാട്ടുകാർ വിഷയത്തിൽ ഇടപെട്ടതോടെ  രംഗം വഷളാകും എന്ന് കണ്ട സ്കൂട്ടർ യാത്രക്കാരൻ അവിടെനിന്നും ഉടൻ പോവുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories