Share this Article
വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത്‌ കാട്ടാന
latest news from Athirappilly

അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

 ആന വരുന്നത് കണ്ട് കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിയാണ്  കാറിൽ ഉണ്ടായിരുന്നവർ കാട്ടാനാക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്.ചാലക്കുടി  - മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവം.

മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.എതിർ ദിശയിൽ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന പിന്നീട് കാടുകയറി.

കഴിഞ്ഞ ദിവസവും ഇതേ റൂട്ടിൽ കാട്ടാന വാഹനങ്ങൾ തടഞ്ഞിരുന്നു. വെറ്റിലപ്പാറ ചിക്ലായി പെട്രോൾ പമ്പിന് സമീപമാണ് കൊമ്പൻ വഴി തടഞ്ഞ്.കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ   ഗതാഗതം തടസ്സപ്പെട്ടിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories