നൂറാം വയസ്സിലും പ്രായത്തെ തോല്‍പ്പിച്ച് ഗാനാലാപനത്തിലൂടെ നിര്‍വൃതി നേടുകയാണ് തൃശൂര്‍ അരിമ്പൂര്‍ സ്വദേശിനി പത്മിനി അമ്മ. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണ്ട ഇവര്‍ക്ക് പാട്ട് എന്ന് കേട്ടാല്‍ എഴുന്നേറ്റിരിക്കണം, പാടണം. ഓര്‍മശക്തി ക്ഷയിച്ചു തുടങ്ങിയെങ്കിലും മനസ്സില്‍ പാടിപ്പതിഞ്ഞ പാട്ടുകള്‍ പാടി പത്മിനിയമ്മ തന്റെ നല്ല നാളുകളിലേക്ക് സഞ്ചരിക്കുകയാണ്.