Share this Article
വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂന്ന് വയസുകാരൻ ആശുപത്രിയിൽ മരിച്ചു
വെബ് ടീം
posted on 18-09-2024
1 min read
boy

കൊച്ചി: കോതമംഗലത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.അവധിക്കാലത്ത് കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി.

അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories