തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ഓട്ടുപാറ ബസ് സ്റ്റാൻ്റിന് സമീപം ആയിരുന്നു അപകടം. സാരമായി പരിക്കേറ്റ വയോധികനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആയിരുന്നു അപകടം.വാഴക്കോട് ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടോറസ് ലോറിയെ മറി കടക്കുന്നതിനിടയിലാണ് കാൽ നടയാത്രികനെ ഇടിച്ചുതെറിപ്പിച്ച്.അപകടത്തിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട വയോധികനെ ഓടിക്കൂടിയവർ ചേർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ഇരുചക്ര വാഹന യാത്രികനേയും,രണ്ടാഴ്ച്ചുമുൻപ് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ യുവാവിനേയും സ്വകാര്യ ബസുകൾ ഇടിച്ച് തെറിപ്പിച്ചിരുന്നു.
അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസും, ബസ് ജീവനക്കാരനേയും വടക്കാഞ്ചേരി പോലീസ് കസ്റ്റടിയിലെടുത്തു.