നെടുമങ്ങാട് - വെമ്പായം റോഡില്‍ ഇരിഞ്ചയത്ത് ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി ജോയാണ് മരിച്ചത്. ടിപ്പര്‍ ലോറിയില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ടിപ്പറിന്റെ അടിയില്‍പ്പെട്ട ജോയിയുടെ തലയിലൂടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം