Share this Article
തൃശ്ശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
വെബ് ടീം
posted on 15-06-2023
15 min read
Thrissur Accident

തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിൻ  ആണ് മരിച്ചത്. അപകടത്തില്‍ ജിതിന്റെ ഭാര്യയ്ക്കും മകനും ഭാര്യപിതാവിനും ഗുരുതരമായി പരിക്കേറ്റു. 

തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിക്കുകയായിരുന്നു. അന്തിക്കാട് പുത്തൻപീടികയിലെ  പാദുവ ആസ്പത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ എടത്തിരിഞ്ഞി സ്വദേശി ജിതിനാണ് മരിച്ചത്.  


ജിതിന്റെ ഭാര്യ തളിക്കുളം സ്വദേശി നീതു, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ്, ഭാര്യാ പിതാവ് കണ്ണന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ  ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. 

പരിക്കേറ്റ മൂവരേയും തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിൽ ജിതിനടക്കം 4 പേരാണ് ഉണ്ടായിരുന്നത്.  ഒളരിയിലെ ആശുപത്രിയിൽ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്  അന്തിക്കാട് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അതേസമയം ആംബുലൻസ് ഡ്രൈവറും രോഗിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories