ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവ് ഭാഗത്ത് യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് നിഗമനം.
ചെറുതുരുത്തി പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കരയ്ക്ക് എത്തിച്ചു.യുവാവിനെ തിരിച്ചറിയുന്നതിനായി ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.