Share this Article
ആലപ്പുഴ മെഡിക്കൽ കോളജിൽ പത്തു വയസ്സുകാരിയെ കയറിപ്പിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വെബ് ടീം
posted on 13-05-2024
1 min read
sexual-abuse-against-10-year-old-girl-in-alappuzha-medical-college-youth-arrested

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ പുന്നപ്ര കപ്പക്കട സ്വദേശി അരുൺ (24) അറസ്റ്റിൽ.

ആശുപത്രി ശുചിമുറിയിൽ പെൺകുട്ടി കുളിക്കാൻ കയറിയപ്പോഴാണ് യുവാവ് കയറിപ്പിടിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ അമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ്  കയറിപ്പിടിച്ചപ്പോൾ കുട്ടി കരഞ്ഞതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories