Share this Article
കാസർഗോഡ് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരത്ത് വ്യാപക കടല്‍ ക്ഷോഭം
Widespread sea disturbance along the coast following the Kasaragod black sea phenomenon

കാസർഗോഡ് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തീരത്ത് വ്യാപക കടൽ ക്ഷോഭം. തൃക്കണ്ണാട്, ബേക്കൽ പ്രദേശത്ത് ഒന്നര മീറ്ററിലധികം ഉയരത്തിൽ കടൽ കയറി. അപ്രതീക്ഷിത കടലേറ്റം,നിരവധി വീടുകൾക്ക്‌ ഭീഷണിയാവുകയാണ്.

കോട്ടിക്കുളം, ബേക്കലൽ, തൃക്കണ്ണാട് എന്നിവിടങ്ങളിൽ  ശനിയാഴ്ച മുതൽ അപ്രതീക്ഷിതമായ കൂറ്റൻ തിര കരയിലേക്ക് അടിച്ചു കയറുകയാണ്.  ഈ ഭാഗത്തെ ഒൻപത് വീടുകൾക്ക് ഭീഷണി സ്രഷ്ടിക്കുന്നുണ്ട്.കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ 30 മീറ്റർ അരികെ വരെ കടലെടുത്തിട്ടുണ്ട്. തൃക്കണ്ണാട് ബേക്കൽ വിഷ്ണുമഠം  പ്രദേശങ്ങളിൽ 100 മീറ്ററോളം വീതിയിൽ കടൽ കരയിലേക്ക് കയറി.

പുതിയ ഹാർബർ അനുവദിക്കണമെന്നും,ഭീഷണി നേരിടുന്നവക്ക്‌ പുനർഗ്രഹം പദ്ധതി യഥാർഥ്യമാക്കി പുനരധിവസിപ്പിക്കണമെന്നുമാണ്   ആവശ്യം. കരയ്ക്കടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കടൽ ഭിത്തി നിർമിക്കുന്നതിന് പുതിയ നിർദേശം സമർപ്പിക്കാൻ ജലസേചനവകുപ്പ് എക്സിക്യുടീവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. നബാർഡ് സഹായത്തോടെ കടൽ സംരക്ഷണ ഭിത്തി നിർമിക്കാൻ പത്തു ദിവസത്തിനകം പ്രൊപോസൽ  സമർപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories