Share this Article
image
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
One person died after the boat overturned in Mudalpozhi

മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരു മരണം. ഗുരുതമായി പരിക്കേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം.

രക്ഷപ്പെട്ട മറ്റ് രണ്ട് പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയ്ക്കിടെ അതിശക്തമായ തിരയുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories