Share this Article
Union Budget
പൂരം നടത്തിയതിന് FIR ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല; ജി രാജേഷ്
G. Rajesh

പൂരം നടത്തിയതിന് കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസം സെക്രട്ടറി ജി രാജേഷ്. പൂരം നടത്തിയതിന് എഫ്‌ഐആര്‍ ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു കൊല്ലം മുഴുവന്‍ ബുദ്ധിമുട്ടി പൂരം നടത്തിയ ശേഷം കേസെടുക്കുക എന്നത് ലോകത്ത് എവിടെയും കെട്ടുകേള്‍വിയില്ലാത്തത്. വേറൊരു മതവിഭാഗത്തിനെതിരെ ഈ നടപടി ഉണ്ടാകില്ല. മുഖ്യമന്ത്രി തന്നെ പറയുന്നു ഗൂഢാലോചനയില്ല എന്ന്. പിന്നാലെ കേസെടുക്കുമ്പോള്‍ ആരാണ് കേരളം ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എഫ്‌ഐആര്‍ ഇട്ടതില്‍ ശക്തമായ പ്രതികരണം ഉണ്ടാകുന്നും രാജേഷ് പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories