Share this Article
തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 01-05-2024
1 min read
man-died-falling-from-tree-collecting-honey-4-injured-ambulance-carrying-dead-body-overturned

പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് എന്ന സ്ഥലത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞു. കൊടുവായൂരിന് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories