Share this Article
ബെൻസ് കാറിൽ തോക്ക്; തങ്ങൾ ഗുണ്ടകൾ അല്ല സിനിമാക്കാരെന്ന് പിടിയിലായവർ
Gun in Benz car

കൊച്ചി മരടിലെ രണ്ട് ഹോട്ടലുകളില്‍ പൊലീസ് പരിശോധന. നഗരത്തില്‍ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വൻ സംഘം രണ്ട് ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്. ഒരു ഹോട്ടൽ മുറ്റത്ത് നിർത്തിയിട്ട ബെൻസ് കാറിൽ നിന്നാണ് തോക്ക്, കുരുമുളക് സ്പ്രേ ഉൾപ്പെടെ കണ്ടെടുത്തത്.

ഹോട്ടലിൽ ഒരു സിനിമ കമ്പനിയുടെ പാർട്ടി നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പഴുതടച്ച് നടത്തിയ പരിശോധനയിലാണ് ആറ് പേരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവർ തിരുവനന്തപുരം സ്വദേശികളാണ്.ഇവരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവർക്കൊപ്പമുണ്ടായ ആഷ്ലി എന്നയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ആഷ്ലിയെ പിടികൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം കളിയിക്കാവിള സ്വദേശിയായ ആഷ്ലി എന്തിന് കൊച്ചിയിൽ എത്തി എന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.ഗുണ്ടാ സംഘങ്ങളുടെ കൂടി ചേരൽ നടന്നിട്ടില്ലെന്നും സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ കൂട്ടായ്മയിൽ പങ്കെടുക്കാനാണ് തങ്ങൾ എത്തിയതെന്നുമാണ് കസ്റ്റഡിയിലായവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories