കഴിഞ്ഞ കുറച്ച് വര്‍ഷമായി അരുവിക്കര റോഡ് ഇങ്ങനെയാണ്. ഒരു മഴ പെയ്താല്‍ റോഡ് തോടാവും. അരുവിക്കര മൈലം ജി.വി.രാജ സ്‌കൂളിന് സമീപത്തെ വെള്ളക്കെട്ടാണ് നാട്ടുകാര്‍ക്ക് ദുരിതമായത്. മഴ പെയ്താല്‍ 4 അടിയോളം വെള്ളം പൊങ്ങുന്ന പ്രദേശത്തിപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് നവീകരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് പൈപ്പ് ഇടുന്നതിനായി സ്‌കൂളിന് സമീപത്ത് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കുഴിയെടുത്തത്. കുഴിച്ചെടുത്ത മണ്ണ് റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടതാണ് വെള്ളക്കെട്ടിന് കാരണം. മഴ പൊയ്തതോടെ മണ്ണ് ഒലിച്ചിറങ്ങി ഓടകള്‍ അടഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ഇരു ചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് പതിവായതോടെ പ്രദേശവാസികള്‍ പിഡബ്ല്യുഡി അധികൃതര്‍ക്കും, അരുവിക്കര എംഎല്‍എക്കും പരാതി നല്‍കിയിരുന്നു. പരിഹാരം കാണാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നവകേരളസദസിലും നാട്ടുകാര്‍ പരാതി നല്‍കി. മാസങ്ങല്‍ പിന്നിട്ടിട്ടും നടപടിയില്ലാതായതോടെയാണ് നാട്ടുകാര്‍ സ്വന്തം ചിലവില്‍ ജെസിബി എത്തിച്ച് മണ്ണ് നീക്കുന്നത്. ഇനിയെങ്കിലും അധികാരികളുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.