Share this Article
image
RRT പദ്ധതി കടലാസില്‍ ഒതുങ്ങി; വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷയില്ലാതെ മച്ചാട് നിവാസികള്‍
 wild animal attacks

തൃശൂർ  മച്ചാട് വനാതിർത്തികളിലെ മനുഷ്യ - വന്യജീവി സംഘർഷം കുറക്കാൻ ലക്ഷ്യമിട്ട് ' ദ്രുത കർമ്മ സേന' രൂപീകരിക്കണമെന്ന്  ഉത്തരവ് സാങ്കേതിക കാരണങ്ങൾ പറഞ്ഞു  കാലാസിലുറങ്ങാൻ തുടങ്ങിയിട്ട്  വർഷം ഒന്നായി..

കാടിറങ്ങിയെത്തുന്ന ആനകളെ  തുരത്താൻ പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും  ക്യാമ്പർ വാഹനവും ഡ്രൈവറും അടക്കമുള്ള ആർ ആർ ട്ടി  സംഘം എന്നതായിരുന്നു പദ്ധതി.. 

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആർ ആർ ട്ടി  പദ്ധതി വനംവകുപ്പിന്റെ  ചുവപ്പുനാടയിൽ ഒരു വർഷമായി കുരുങ്ങിക്കിടക്കുകയാണ്..കാടിറങ്ങിയെത്തുന്ന ആനകൾ  സ്ഥിരം കൃഷിനാശം വരുത്തുകയും, മനുഷ്യർക്ക് നേരെ തിരിയുന്ന സംഭവങ്ങളും മേഖലയിൽ പതിവാണ്. ഇതിനിടെ കൂനിന്മേൽ കുരു പോലെ  വടക്കാഞ്ചേരി അകമലയിലെ  നിർത്തലാക്കിയ ഫോറസ്റ്റ്സ്റേഷൻ്റെ പുനസ്ഥാപനവും എങ്ങുമെത്താതെ നീളുകയാണ്.  ഇതിലെല്ലാം പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. 

 നാളിതുവരെ രൂപീറ്റരിക്കാത്ത ആർ ആർ ട്ടി  ക്ക് വേണ്ടി വാങ്ങിയ ക്യാമ്പർ വാഹനം വടക്കാഞ്ചേരി റെഞ്ചർ ഓഫീസിൽ  ഉപയോഗശൂന്യമായി കിടക്കുകയാണ്...ആർ ആർ ട്ടി രൂപീകരിക്കാത്തതിനാൽ വരും ദിവസങ്ങളിൽ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർക്ക്   വാഹനം കൈമാറാനാണ് അധികൃതരുടെ തീരുമാനം.

ക്യാമ്പർ വാഹനം ആർ ആർ ട്ടിക്കായി  ഉപയോഗിക്കാനായില്ലെങ്കിലും, കഴിഞ്ഞ 2 വർഷത്തോളമായി സ്റ്റേഷൻ ആവശ്യങ്ങൾക്ക് പോലും വാഹനമില്ലാതെ ബുദ്ധിച്ചുട്ടുന്ന വാഴാനി ഫോറസ്റ്റ് അധികൃതർക്കെങ്കിലും ഉപയോഗിക്കാൻ ആകും എന്നതുമാത്രമാണ് വാഹന കൈമാറ്റം കൊണ്ടുള്ള ഏക ആശ്വാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories