വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ താഴെ വെട്ടൂർ സ്വദേശി ഷാക്കിർ എന്നയാളെ വർക്കല പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിനായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
10, 11 ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. നോട്ടീസ് നല്‍കിട്ടും ഹാജരാകാത്ത ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
എംഎസ് സൊല്യൂഷനിലെ മറ്റ് അധ്യാപകരെ നാളെ ചോദ്യം ചെയ്യും. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷന്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നെന്നായിരുന്നു കെ.എസ്.യു ആരോപിച്ചത്.