Share this Article
സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ കാറിൽ വച്ച് പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഗ്രേഡ് എസ്ഐ കസ്റ്റഡിയിൽ
വെബ് ടീം
posted on 26-09-2024
1 min read
GRADE SI

തൃശൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ പൊലീസ് കസ്റ്റഡിയിൽ. പ്ലസ് വൺ വിദ്യാർഥിനിയാണ് തൃശൂർ റൂറൽ വനിതാ പൊലീസിൽ പരാതി നൽകിയത്.  വിദ്യാർഥിനി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം കാറിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

സ്റ്റുഡന്റ് കൗൺസിലറോട് സംസാരിക്കവേയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടർന്ന് റൂറൽ വനിതാ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. 

ചന്ദ്രശേഖരനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത  പൊലീസ് കഴിഞ്ഞ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories