Share this Article
മാണി ഗ്രൂപ്പ് വിട്ട അംഗം UDF പിന്തുണയിൽ മൂന്നിലവ് പഞ്ചായത്തിൽ പ്രസിഡന്റായി
വെബ് ടീം
posted on 06-08-2024
1 min read
member-left-kerala-congress-mani-group-joined-udf-elected-as-president-moonnilavu

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്ന് രാജിവെച്ച് മാണി ഗ്രൂപ്പിലെത്തിയ അംഗം മാണി ഗ്രൂപ്പ് വിട്ട്  യു.ഡി.എഫ്. പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി.യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ചാര്‍ളി ഐസക് ആണ് പ്രസിഡന്റായത്. മൂന്നിലവ് പഞ്ചായത്തിലാണ് വൻ ട്വിസ്റ്റ്.

2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 'ചെണ്ട' ചിഹ്നത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായാണ് ചാര്‍ളി മൂന്നിലവ് പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്ന് ജയിച്ചത്. പിന്നീട് 2022 ഫെബ്രുവരിയില്‍ ഇയാള്‍ മാണി ഗ്രൂപ്പിലേക്ക് കൂറുമാറുകയായിരുന്നു. മാണി ഗ്രൂപ്പിലെത്തിയ ചാര്‍ളിയ്ക്ക് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ലഭിച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന് അയച്ച രാജിക്കത്തില്‍ ചാര്‍ളി പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories