Share this Article
image
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന് അപകടത്തില്‍ ഗുരുതര പരിക്ക്
Believers Eastern Church Bishop KP Yohannan seriously injured in the accident

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്.

അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ സമയം രാവിലെ 6.45 നും ഇന്ത്യൻ സമയം വൈകിട്ട് 5.15 നും ആണ് അപകടം ഉണ്ടായത്.

അപകടത്തിൽ പെട്ട വാഹനം അധികൃതർ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്.നാല് ദിവസം മുൻപാണ് കെ.പി യോഹന്നാൻ അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. എന്നാൽ ഇന്നലെ രാവിലെ പള്ളിയുടെ പരിസരം വിട്ട് പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത് എന്നതാണ്  ലഭ്യമായ വിവരം.

അടിയന്തിരി ശസ്ത്രക്രീയ നടത്തിയ അദ്ദേഹത്തെ മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ് എന്തായാലും കൂടുതൽ ശസ്ത്രക്രീയകൾ ആവശ്യമായി വരുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രതിനിധി ഫാദർ സിജോ അറിയിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories