Share this Article
image
ശാന്തൻപാറയിൽ ഇനി സഞ്ചരിക്കുന്ന റേഷൻകട
ration shop

ഇടുക്കി ശാന്തൻപാറയിൽ നിരന്തരം ആന ആക്രമണം നേരിടുന്ന ആനയിറങ്കൽ, പന്നിയാർ റേഷൻകടകൾ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുവാനൊരുങ്ങി ഭക്ഷ്യ വകുപ്പ്. റേഷൻ കടകൾക്ക് പകരം സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി മേഖലയിൽ നടപ്പാക്കും. 

ഇതിൻ്റെ ആദ്യപടിയായി ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻ കുടി, ശങ്കരപാണ്ഡ്യൻ മെട്ട് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ ഈ മാസം അഞ്ചു മുതൽ പ്രവർത്തനം ആരംഭിക്കും.

തുടർച്ചയായി ആന ആക്രമണങ്ങൾ നേരിടുന്ന റേഷൻ കടകളാണ് പന്നിയാറിലെയും ആനയിറങ്ങലിലെയും കടകൾ.നൂറുകണക്കിന് ആളുകളുടെ ആശ്രയമാണ് ഈ റേഷൻ കടകൾ. 2019 ന് ശേഷം 12 തവണയാണ് അരികൊമ്പൻ പന്നിയാറിലെ റേഷൻ കട തകർത്തത്.

6 തവണ ആനയിറങ്കലിലെ റേഷൻകടയും അരിക്കൊമ്പൻ തകർത്തു. അരി കൊമ്പനെ കാട് മാറ്റിയശേഷം ചക്കക്കൊമ്പനും ഇപ്പോൾ ഇരുറേഷൻ കടകൾക്കുമെതിരെ ആക്രമണം പതിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റേഷൻ കടകൾ മാറ്റി സ്ഥാപിക്കുന്നതിനായി ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നത്

വിദൂര മേഖലകളിൽ താമസിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷൻ കടകളുടെ സേവനം മേഖലയിൽ ലഭ്യമാക്കുവാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിൻറെ ആദ്യഘട്ടമായി ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളതാൻ കുടി, ശങ്കരപാണ്ഡ്യൻമെട്ട് എന്നീ മേഖലകളിലേക്ക് ഭക്ഷ്യധാനങ്ങൾ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.

ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽകുമാറാണ് ഉദ്ഘാടനം നിർവഹിക്കുക. ഗ്രാമപഞ്ചായത്തുമായി ആലോചിച്ച ശേഷമായിരിക്കും റേഷൻകടകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories